തീര സുരക്ഷ ബോധവൽക്കരണവുമായി സിഐഎസ്എഫ് നടത്തുന്ന വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ കാസർകോട്. ഗുജറാത്തിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലിയാണ് കാസർകോട് ബേക്കലിൽ സ്വീകരിച്ചത്. 22 തിയതി കൊച്ചിയിലാണ് യാത്രയുടെ സമാപനം.
രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളുടെ സംരക്ഷകരായ സിഐഎസ്എഫാണ് , കടലിലൂടെയുള്ള വർധിച്ചുവരുന്ന ലഹരി, ആയുധ കടത്തിന് തടയിടാൻ സൈക്ലത്തോൺ സംഘടിപ്പിക്കുന്നത്. വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ രണ്ടാം പതിപ്പാണ് കാസർകോട് ബേക്കലിൽ എത്തിയത്. തീരദേശ ജനതയെ കടലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികൃതരെ അറിയിക്കാൻ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. 25 ദിവസം കൊണ്ട് 6553 കിലോമീറ്റർ സൈക്കിളിലൂടെ സഞ്ചരിച്ചാണ് ബോധവൽക്കണ പരിപാടി.
കഴിഞ്ഞ ജനുവരി 28നാണ് സൈക്ലത്തോണിന് തുടക്കമായത്. ഗുജറാത്തിൽ നിന്നും, പശ്ചിമബംഗാളിൽ നിന്നും രണ്ട് ടീമായാണ് യാത്ര ആരംഭിച്ചത്. 65 വനിതകൾ അടക്കം 130 സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് 25 ദിവസം നീണ്ടുനിൽക്കുന്ന സൈക്ലത്തോണിൽ അണിനിരക്കുന്നത്. രണ്ട് റാലികളും ഇരുപത്തിരണ്ടിന് കൊച്ചിയിൽ സമാപിക്കും.