കാസർകോട് എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാതൂരിനെതിരായ മുനാഫിഖ് പരാമർശത്തിൽ വിമർശനവുമായി സമസ്ത. സഭ്യേതര വാക്കുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭാവിയിൽ എൽഡിഎഫിൽ മുസ്ലിം സ്ഥാനാർഥികൾ ഉണ്ടാകാതിരിക്കാനുള്ള ഗൂഢലക്ഷ്യമാണ് പരാമർശത്തിന് പിന്നിലെന്ന് ഷാനവാസ് പാദൂർ മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞദിവസം യുഡിഎഫ് കുടുംബയോഗത്തിലാണ് വനിതാ ലീഗ് കാസർകോട് സെക്രട്ടറി ആയിഷത് ഫർസാന വിവാദപ്രസ്താവന നടത്തിയത്. കപട വിശ്വാസി എന്നർത്ഥമുള്ള മുനാഫിഖ് എന്ന വാക്കാണ് ഷാനവാസിനെതിരെ പ്രസംഗത്തിൽ ഉപയോഗിച്ചത്. തൊട്ടുപിന്നാലെ എൽഡിഎഫ് മുഖ്യ വരണാധികാരിക്ക് പരാതി നൽകി. ഭാവിയിൽ എൽഡിഎഫിൽ മുസ്ലിം സ്ഥാനാർത്ഥികൾ ഉണ്ടാകാതിരിക്കാനുള്ള ഗൂഢലക്ഷ്യമാണ് പരാമർശത്തിന് പിന്നിലെന്ന് ഷാനവാസ് പാദൂർ മനോരമ ന്യൂസിനോട്.
ആദ്യം തനിക്കെതിരെ ബിജെപി ഡീൽ ആരോപണവും പിന്നീട് മുനാഫിക് പരാമർശവും യുഡിഎഫിന്റെ പരാജയഭീതിമൂലം എന്നും ഷാനവാസ്. വനിത ലീഗ് നേതാവിന്റെ 'മുനാഫിഖ്' പരാമർശത്തിൽ സമസ്തക്കുള്ളിലും എതിർപ്പ് ഉയർന്നു. വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്നും, നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോൽ തങ്ങൾ ആവശ്യപ്പെട്ടു.