കാസർകോട് ഉപ്പളയിൽ കടലാക്രമണം രൂക്ഷമായതോടെ ഒറ്റപ്പെട്ട് 50 ഓളം കുടുംബങ്ങൾ. പ്രദേശത്തെ പ്രധാന പാതയടക്കം കടലെടുത്തതോടെ അത്യാവശ്യ സാഹചര്യങ്ങളിൽ പുറംലോകത്ത് എത്താൻ ഒരു കിലോമീറ്റർ റെയിൽവേ ട്രാക്ക് കടന്നു നടക്കേണ്ട സ്ഥിതിയിലാണ്. 2014ൽ മഞ്ചേശ്വരത്ത് ചെറു തുറമുഖം നിർമ്മിച്ചതിന് പിന്നാലെയാണ് മേഖലയിൽ കടലാക്രമണം രൂക്ഷമായത്.
ഉപ്പള ഹനുമാൻ നഗറിലാണ് ജനപ്രതിനിധികളാലും , ഉദ്യോഗസ്ഥരാലും ഉപേക്ഷിക്കപ്പെട്ട 50 ഓളം കുടുംബങ്ങൾ കഴിയുന്നത്. 2014 മഞ്ചേശ്വരത്ത് തുറമുഖം നിർമ്മിച്ചത് മുതലാണ് ഇവരുടെ ദുരിതം തുടങ്ങിയത്. തുറമുഖത്തിന്റെ തെക്കുഭാഗത്തേക്ക് കടൽ അടിച്ചു കയറാൻ തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടൽ വീടുകൾക്ക് സമീപത്തേക്ക് എത്തുകയാണ്. പ്രധാന റോഡ് അടക്കം തകർന്നതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് മേഖലയിലെ അൻപതോളം കുടുംബങ്ങൾ.
ഫണ്ട് അനുവദിച്ച് പുലിമുട്ട് നിർമ്മാണം ആരംഭിച്ചില്ലെങ്കിലും പദ്ധതി ശാസ്ത്രീയമായിരുന്നില്ല എന്നാണ് ആരോപണം. പ്രദേശവാസികൾ വാർഡ് മെമ്പറെ അറിയിച്ചെങ്കിലും നമ്പർ സ്ഥലത്തില്ല. എംഎൽഎ തിരിഞ്ഞു നോക്കുന്നില്ലെന്നുമാണ് ആരോപണം.
പ്രശ്നം വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഇരുപത്തിരണ്ടാം വാർഡ് മുതൽ ഷിരിയ പുഴ വരെയുള്ള ഭാഗത്തേക്ക് പുലിമുട്ട് നിർമ്മിച്ച വീടുകൾ സംരക്ഷണം എന്നാണ് നാട്ടുകാരുടെ ആവശ്യം.