കാസർകോട് കൊറഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സൗജന്യ ഡ്രോൺ പൈലറ്റ് പരിശീലനവുമായി കുടുംബശ്രീ. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കിൽ ട്രെയിനിങ് സ്ഥാപനമായ അസാപാണ് പരിശീലനം നൽകുന്നത്.
കൊറഗ സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുത്ത 20 പേർക്കാണ് ഡ്രോൺ പരിശീലനം നൽകുന്നത്. അസാപ് കാസർകോട് ഡിവിഷനു കീഴിലാണ് പരിശീലനം. ചെലവ് മുഴുവൻ വഹിക്കുന്നത് കുടുംബശ്രീ. 25 കിലോ വരെ ഭാരം വഹിക്കാനാകുന്ന ഡ്രോണുകൾ ഉപയോഗിക്കാനുള്ള ഡിജിസിഎയുടെ ലൈസൻസാണ് പരിശീലനത്തിലൂടെ ലഭിക്കുന്നത്.
16 ദിവസമാണ് പരിശീലനം. ത്രീഡി മാപ്പിംഗ്, UAV സർവയലെൻസ്, എരിയൽ സിനിമാറ്റൊഗ്രാഫി തുടങ്ങി ഡ്രോൺ ഉപയോഗിക്കുന്ന എല്ലാ മേഖലയിലും പരിശീലനം നൽകും പഠനത്തിന് ശേഷം വിദ്യാർഥികൾക്ക് ജോലി ലഭിക്കാൻ വേണ്ട സഹായവും കുടുംബശ്രീ ഉറപ്പാക്കുന്നുണ്ട്.