TAGS

വീടുപൂട്ടി വീട്ടമ്മ പുറത്ത് പോയ സമയത്ത് വീട്ടിൽ അതിക്രമം. കണ്ണൂർ പാനൂരിനടുത്ത് ചമ്പാട് അരയാക്കൂലിൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ ഫാനും, ടിവിയും, മേശയും നശിപ്പിച്ചു. വീടിനുള്ളിൽ മലമൂത്രവിസർജനവും നടത്തി. 

ഇന്നലെ ഉച്ചക്ക് 2 മണിയോടെ വീടുപൂട്ടി പോയ പുഷ്പലത വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. തുടർന്ന് പരിശോധിച്ചപ്പോൾ മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും, ടി.വി.യും, മേശയും, അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കാണുകയായിരുന്നു. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് മോഷണം പോയത്. 

പുഷ്പലതയുടെ പരാതിയെ തുടർന്ന് പാനൂർ എസ്.ഐ മരിയ പ്രിൻസും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി, സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.

ENGLISH SUMMARY:

shocking incident in Champad, Kannur, where a locked house was vandalized and ransacked while the owner was away. Police have launched an investigation following a complaint regarding the destruction of household appliances and property.