• 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ വയലില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിധി നവംബര്‍ 12ന്. സിപിഎം നേതാക്കളായ പി.ജയരാജന്‍, ടി.വി.രാജേഷ് എന്നിവര്‍ ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറയും. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ വയലില്‍ വച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ച വാഹനം അക്രമിച്ചെന്നാരോപിച്ചാണു സിപിഎം പ്രവർത്തകരായ പ്രതികൾ പട്ടാപ്പകൽ ഷുക്കൂറിനെ ബന്ദിയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധിയിലേക്ക് കേസ് എത്തുന്നത്. കേസിലെ 32 ഉം 33 ഉം പ്രതികളായിരുന്നു പി.ജയരാജനും രാജേഷും. ഇവര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ രണ്ടുപേരും വിചാരണസമയത്ത് മൊഴി നല്‍കാന്‍ എത്തിയിരുന്നില്ല. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315–ാം മുറിയില്‍ വച്ച് അരിയില്‍ ഷുക്കൂറിനെ വധിക്കാന്‍ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.

ENGLISH SUMMARY:

The verdict in the 2012 Ariyil Shukkoor murder case is scheduled to be delivered on November 12 by a special CBI court in Kochi. A total of 33 people are accused in the case, including CPI(M) leaders P. Jayarajan and T.V. Rajesh. Shukkoor, a Youth League activist, was killed on February 20, 2012, in a field in Taliparamba, allegedly after being held hostage by CPI(M) workers following an attack on a vehicle carrying the two leaders. The CBI alleged that a conspiracy to murder Shukkoor was hatched at Room 315 of Taliparamba Cooperative Hospital, and the verdict comes after years of trial proceedings.