നവംബറിൽ കേരളത്തിൽ വീണ്ടും വൈദ്യുതി നിയന്ത്രണം വന്നേക്കും. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അടുത്ത മാസം രാത്രികാലങ്ങളിൽ 738 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. Also Read: അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ
അതേസമയം, 864 മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അറിയിച്ചിട്ടുണ്ട്. എന്നാൽ, യൂണിറ്റിന് 12.50 രൂപ മുതൽ 14.50 രൂപ വരെ വില നൽകേണ്ടിവരും.
ഇതിനിടെ, നവംബറിൽ ഉയർന്ന ഇന്ധന സർചാർജ് ഈടാക്കാനും കെഎസ്ഇബി തീരുമാനിച്ചു. പ്രതിമാസ ബില്ലുകളിൽ യൂണിറ്റിന് 5 പൈസയും ദ്വൈമാസ ബില്ലുകളിൽ യൂണിറ്റിന് 4 പൈസയും സർചാർജായി ഈടാക്കും. സെപ്റ്റംബറിൽ വൈദ്യുതി വാങ്ങിയതിനെത്തുടർന്ന് 11.92 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായും കെഎസ്ഇബി വ്യക്തമാക്കി.