കാളിരാജ് മഹേഷ് കുമാര്‍, ആര്.നിശാന്തിനി
ചേരാനല്ലൂർ വാഹനാപകടക്കേസിലെ അന്വേഷണത്തിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിനെ മാറ്റാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ഐജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐജിയായും നിയമിക്കും. Also Read: 'ബാലറ്റില്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടും തോറ്റു'! കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
അതേസമയം, ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവും ജഡ്ജിയുമായ വ്യക്തിയുടെ ആലുവയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്കും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതിനായി ഹൈക്കോടതിയുടെ അനുമതിക്കായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, ജയബാലകൃഷ്ണന്റെ മക്കൾ ഇന്നലെ രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.