palakkayam-1

TOPICS COVERED

കണ്ണൂരിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പാലക്കയംതട്ടില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം. പ്രവേശന ഫീസ് കൃത്യമായി വാങ്ങുന്ന സ്ഥലത്ത് ശുചിമുറി സൗകര്യം പോലും വേണ്ടവിധം ഇല്ലെന്നാണ് സഞ്ചാരികളുടെ പരാതി. 

കണ്ണൂരിന്‍റെ മലയോരത്തിന് ചന്തം കൂടുതലാണ്. അതില്‍ പാലക്കയംതട്ടിന്‍റെ പങ്ക് ചെറുതല്ല. എന്നാല്‍ പാലക്കയംതട്ടിലേക്കെത്തണമെങ്കില്‍ സഞ്ചാരികള്‍ ആദ്യം നടുവൊടിക്കാന്‍ തയ്യാറാകണം. കഠിനമാണ് റോഡ് യാത്ര. 50 രൂപ പ്രവേശന ഫീസ് നിര്‍ബന്ധമായും കൊടുത്തിരിക്കണം. എന്നാല്‍ അതിന് മതിയായ സൗകര്യങ്ങളേതുമില്ല. ഇരിപ്പിടങ്ങളെല്ലാം തുരുമ്പെടുത്തു നശിച്ചു. സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന റോഡുകളൊന്നും ഇപ്പോഴില്ല. വൃത്തിയുള്ള ശുചിമുറി ഒന്നുപോലുമില്ല. രാത്രിയായാല്‍ ഇരുട്ടില്‍ തപ്പാതെ നിവൃത്തിയുമില്ല.

ഒരുകാലത്ത് പാലക്കയംതട്ടില്‍ വന്നുപോയവര്‍ നിരവധിയായിയിരുന്നു. എന്നാലിപ്പോഴോ,, അസൗകര്യങ്ങള്‍ മാത്രമുള്ള പാലക്കയംതട്ടിലേക്ക് വരവ് കുറ​ഞ്ഞു. ടൂറിസം വകുപ്പ് മനസുവെച്ചാല്‍ മെച്ചപ്പെടുത്താവുന്നതേയുള്ളൂ. എന്നാല്‍ പരിഗണന നല്‍കാതെ നശിപ്പിക്കുകയാണെന്നാണ് ആക്ഷേപം.

 

Palakkayamtattu in Kannur is a popular tourist destination facing significant infrastructure issues: