kannur-cpm-fb-post

ധനരാജ്  രക്തസാക്ഷി അനുസ്മരണപ്പോസ്റ്റിട്ട കണ്ണൂരിലെ  സിപിഎം നേതാക്കളെ വിമര്‍ശിച്ച് അണികള്‍. പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി.ഐ.മധുസൂദനനും കെ.കെ.രാഗേഷിനുമാണ് വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ മധുസൂദനന്‍ ആദ്യം കമന്‍റ് ബോക്സ് പൂട്ടുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. 'രക്തസാക്ഷിയുടെ ഫണ്ട് വരെ മുക്കിയവരെ ചേര്‍ത്ത് പിടിച്ചുവെന്നും പയ്യന്നൂരിലെ തോല്‍വി ധനരാജിന്‍റെ ആത്മാവ് നല്‍കിയ പണിയാണെന്നുമെല്ലാം കമന്‍റുകളിലുണ്ടായിരുന്നു. 

അഴിമതി വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ധനരാജിനെ വിറ്റ് കാശാക്കിയെന്നും അണികള്‍ തന്നെ കമന്‍റ് ചെയ്തിരുന്നു. കെ.കെ.രാഗേഷിന്‍റെ ധനരാജ് അനുസ്മരണപ്പോസ്റ്റിന് ചുവടെയും അണികളുടെ രോഷം നിറഞ്ഞ കമന്‍റുകളുണ്ട്. ധനരാജ് അനുസ്മരണം വൈകിട്ട് നടക്കാനിരിക്കെയാണ് സമൂഹമാധ്യമപ്പോസ്റ്റില്‍ സിപിഎം പ്രതിരോധത്തിലായത്. 

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ വലിയ വെട്ടിപ്പ് നടന്നതായി ആരോപിച്ചാണ് വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടതും സ്വതന്ത്രനായി മല്‍സരിച്ച് എംഎല്‍എയായതും. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധേയനായ ടി.ഐ.മധുസൂദനനെ പാര്‍ട്ടി വീണ്ടും മല്‍സരിപ്പിച്ചതിലും മതിയായ വിശദീകരണം അണികള്‍ക്ക് നല്‍കാത്തതിലും അതൃപ്തി പ്രകടമായിരുന്നു. 

ENGLISH SUMMARY:

CPM leaders in Kannur, specifically T.I. Madhusoodanan and K.K. Ragesh, are facing intense backlash from party cadre over their social media posts commemorating the martyr Dhanraj. The comment sections of their posts were flooded with accusations regarding the alleged misappropriation of the martyr memorial fund and dissatisfaction with the party's handling of corruption allegations. Faced with the growing unrest, T.I. Madhusoodanan initially disabled the comment section before deleting the post entirely, while K.K. Ragesh's page continues to see angry responses. This public display of internal dissent stems from long-standing grievances, notably the decision to field leaders accused of financial irregularities in the memorial fund. The controversy gained momentum after the party's defeat in Payyannur, which many activists now attribute to these internal issues. As official memorial events are set to take place, the viral nature of this online protest has placed the local leadership in a defensive position.