വിഴിഞ്ഞം ഓഹരികൈമാറ്റത്തില്‍ സിപിഎമ്മിന് ഒരു നിലാപാടേയുളളു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍.എല്ലാവരും ചേര്‍ന്ന് കമ്മിറ്റികളില്‍ ആലോചിച്ചെടുത്ത തീരുമാനമാണ് പാര്‍ട്ടിയുടേത്. ഇ.പി ജരാജന്‍ പറഞ്ഞത് ശ്രദ്ധിച്ചില്ലെന്നും താന്‍ പറയുന്നത് സിപിഎം നിലപാടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

 

ഓഹരി സംബന്ധിച്ച സിപിഎം നിലപാടിൽ കടുത്ത വിയോജിപ്പുമായി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. നിലപാടെടുക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന് നൽകാനേ വിവാദം ഉപകരിക്കൂവെന്നുമാണ് ഇ.പിയുടെ നിലപാട്. വിഴിഞ്ഞത്ത് എല്‍ഡിഎഫിന്റെ പ്രവർത്തനം വിസ്മരിക്കപ്പെടുമെന്നും ദേശാഭിമാനി പത്രത്തിന്റെ നിലപാടായിരുന്നു ശരിയെന്നുമാണ് ഇ.പി. പറയുന്നത്

ENGLISH SUMMARY:

Vizhinjam port share transfer is a united LDF decision, according to LDF convenor TP Ramakrishnan. He clarified that his statements reflect the official CPM stance, not individual opinions.