vadkara-fraud

TOPICS COVERED

വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക് സഹകരണ സംഘത്തിലെ തട്ടിപ്പില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവിന്‍റെ സ്വത്തുക്കള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യം.  നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സഹകരണ സംഘം പ്രസിഡന്‍റായിരുന്ന കോണ്‍ഗ്രസ് നേതാവ് സുധീറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് സിപിഎം പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു.

കടത്തനാട് ലേബര്‍ കോണ്‍ട്രാക് സൊസൈറ്റിയില്‍ 2.16 കോടിയുടെ തട്ടിപ്പും  വ്യാജ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഘം പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് സുധീര്‍ കുമാറിന്റെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്ത തിരുവെള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി ഹാജിക്കുമാത്രം 20 ലക്ഷത്തിലേറെ തിരികെ കിട്ടാനുണ്ട്. പണം നല്‍കാന്‍ തടസമായി സാമ്പത്തിക പ്രതിസന്ധിയാണ് ബാങ്ക് പയുന്നത്. സഹകരണ നിയമപ്രകാരം ബാങ്ക് പ്രസിഡന്‍റ് അടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാണ് ആവശ്യം

സുധീര്‍ കുമാറിനു പുറമെ സഹകരണ സംഘം ഭരണസമിതിയിലെ മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Vadakara Kadathanad Labour Contract Co-operative Society fraud has led to calls for seizing the properties of the arrested Congress leader. Investors are demanding the return of their money, with the CPM announcing a direct protest to have the assets of the former cooperative society president, Sudheer, confiscated.