AI Generated Image

AI Generated Image

TOPICS COVERED

ഓടുന്ന ട്രെയിനിന്റെ പടിയിലിരുന്ന് ഉറങ്ങിയ യുവാവ് വീണുമരിച്ചു. വടകര സ്വദേശി അൻസാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് അടുത്തെത്താനിരിക്കേയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം–മംഗലാപുരം ഏറനാട് എക്സ്പ്രസില്‍ കഴിഞ്ഞ ബുധനാഴ്ച യാത്ര ചെയ്യവേയാണ് അന്‍സാറിന് ദാരുണാന്ത്യം സംഭവിക്കുന്നത്. അന്‍സാര്‍ പടിയിലിരിക്കുന്നതിനിടെ ട്രെയിനില്‍ നിന്നും താഴെവീഴുകയായിരുന്നു. ട്രെയിനിനടിയിലേക്കാണ് അന്‍സാര്‍ വീണത്. 

ഒരു കാല്‍ പൂര്‍ണമായും അറ്റുപോയിരുന്നു. കോഴിക്കോട് സ്റ്റേഷനിലേക്കെത്താന്‍ അല്‍പദൂരം മാത്രം ബാക്കി നില്‍ക്കേയാണ് അപകടമുണ്ടായത്. കോഴിക്കോട് ഇറങ്ങാനാണ് അന്‍സാര്‍ ട്രെയിനിന്റെ പടിയിലിരുന്നതെന്നും സൂചനയുണ്ട്. അന്‍സാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. അറ്റുപോയ കാല്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത് റെയില്‍വേ ഉദ്യോഗസ്ഥരായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് അന്‍സാര്‍ മരിച്ചത്.   

Tragic Train Accident Claims Young Life:

News reports on a tragic train accident where a Vadakara native, Ansar, died after falling from the steps of a moving train. The incident occurred near Kozhikode railway station on the Thiruvananthapuram-Mangaluru Eranad Express, and authorities later recovered his severed leg.