monkey

TOPICS COVERED

കുരങ്ങുകളെ കൊണ്ട് സഹികെട്ട് കണ്ണൂര്‍ തളിപ്പറമ്പിലെ പടപ്പേങ്ങാട് ഗ്രാമം. വിളകള്‍ മാത്രമല്ല, വീട്ടുസാധനങ്ങള്‍ വരെ വാനരപ്പട നശിപ്പിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് ശല്യം സഹിക്കവയ്യാതായത്. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ചില്ലറ കഷ്ടപ്പാടൊന്നുമല്ല നാട്ടുകാര്‍ക്ക്.. അലക്കിവിരിച്ച തുണികള്‍ ഊഞ്ഞാലാടുന്നതും ഓടിളക്കി അകത്തുകടന്ന് ഭക്ഷണം വലിച്ചുവാരായിട്ട് നശിപ്പിക്കുന്നതുമൊക്കെയാണ് വാനരന്മാരുടെ നേരംപോക്ക്. തേങ്ങയും മാങ്ങയുമെല്ലാം അവര്‍ കൈക്കലാക്കും. വീടെങ്കിലും കുരങ്ങന്മാരില്‍ നിന്ന് രക്ഷിച്ചെടുക്കണമെന്ന് വീട്ടമ്മ.

വെള്ളംകുടി വരെ മുട്ടിച്ചാണ് കുരങ്ങന്മാര്‍ ദുരിതം ഇരട്ടിയാക്കുന്നത്. കുടിവെള്ളത്തില്‍ മലമൂത്ര വിസര്‍ജനമാണ് അസഹ്യം.  പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത നിലയിലാണെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്. കൂടുവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയിട്ടും വനംവകുപ്പിന് അനക്കമില്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.

ENGLISH SUMMARY:

Monkey menace in Kannur's Padappengad village has reached critical levels, with monkeys destroying crops and even household items, causing immense distress to residents. Local villagers are demanding immediate action to address the escalating problem.