prasad-nellu

TOPICS COVERED

മലമുകളില്‍ 2800 അടി ഉയരത്തില്‍ നെല്‍കൃഷി. കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ കൊറാളി മലയിലാണ് പ്രതിസന്ധികളോട് പടവെട്ടി പ്രസാദ് എന്ന യുവ കര്‍ഷകന്‍ നെല്‍കതിരുകള്‍ വിരിയിച്ചിരിക്കുന്നത്. 

ചെറുപുഴയിലെ കൊറാളി മലയിലെത്തണമെങ്കില്‍ അല്‍പം പാടാണ്. സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തിലുള്ള മലയിലേക്ക് ജീപ്പൊഴികെ ഒരു വാഹനവും കയറില്ല. അവിടെയാണ് പ്രസാദിന്‍റെ നെല്‍കൃഷി. മലമുകളിലെ പരിമിതമായ സൗകര്യം. ഭാര്യക്കൊപ്പം ഉമവിത്ത് ഉപയോഗിച്ചുള്ള കൃഷി. അധ്വാനിക്കാനുള്ള മനസും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഈ പരിമിത സൗകര്യം മതി നല്ലൊരു കൃഷിക്കെന്നതാണ് പ്രസാദിന്‍റെ കര്‍ഷക പാഠം.

അരിയും സാധനങ്ങളും വാങ്ങാന്‍ മാസത്തിലൊരിക്കലേ പ്രസാദ് മലയിറങ്ങൂ. ബാക്കിയെല്ലാം കൃഷിയുടെ ലോകത്ത്. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷയ്ക്കായി വളര്‍ത്തുനായകളെയും ഒപ്പം കൂട്ടി. ജൈവ പച്ചക്കറി കൃഷിയിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനാണ് പ്രസാദ്. 2025-ൽ ടൺ കണക്കിന് തക്കാളി ഈ മണ്ണില്‍ വിളയിച്ചു. ഇപ്പോള്‍ നെല്‍കൃഷിയിലൂടെയും മാതൃക തീര്‍ക്കുകയാണ് ഈ യുവ കര്‍ഷകന്‍. 

ENGLISH SUMMARY:

High altitude paddy cultivation on Korali Malai, Kannur, showcases the dedication of young farmer Prasad. Overcoming challenges at 2800 feet, he uses UMA seeds and organic farming methods to achieve remarkable yields.