കണ്ണൂരിൽ നടക്കാത്ത റോഡുപണി വ്യാജമായി രേഖപ്പെടുത്തി കരാറുകാരന് ലക്ഷങ്ങൾ അനുവദിച്ചതായി ആരോപണം. നടുവിൽ ഗ്രാമ പഞ്ചായത്തിലാണ് റോഡിന് അറ്റകുറ്റപ്പണി നടത്തിയതായി കാണിച്ച് കരാറുകാരന് 10.21 ലക്ഷം രൂപ അനുവദിച്ചത്. സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരൻ വിജിലൻസിൽ പരാതി നൽകി.
നടുവിൽ ഗ്രാമ പഞ്ചായത്തിലെ, പത്താം വാർഡ് കൈതളം-പുല്ലംവനം റോഡ്. ഈ റോഡിന് അറ്റകുറ്റപ്പണി നടത്തിയെന്ന് രേഖപ്പെടുത്തി കരാറുകാരന് ലക്ഷങ്ങൾ നൽകിയെന്നതാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരൻ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലും പ്രൊജക്ട് നമ്പർ 109-കൈതളം-പുല്ലംവനം റോഡ് റീ ടാറിംങ്ങിനായി 1021000/- രൂപ അനുവദിച്ചതായി മറുപടി ലഭിച്ചു. റോഡിൽ യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാരൻ,
അതേ സമയം നടക്കാത്ത റോഡുപണിയുടെ പേരിൽ കാരാരുകാരന് 10.21 ലക്ഷം രൂപ അനുവദിച്ചെന്ന ആരോപണം നടുവിൽ ഗ്രാമ പഞ്ചായത്ത് തള്ളി, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനും പരിസ്ഥിതി പ്രവർത്തകനുമായ മുട്ടത്തിൽ ബെന്നി കണ്ണൂർ വിജിലൻസിൽ പരാതിയും നൽകി