കണ്ണൂര്‍ ചൊക്ലിയില്‍ പതിറ്റാണ്ടുകളോളം നാടിന് തണലേകിയ ഒരു വന്‍മരം മുറിച്ചുമാറ്റുമ്പോള്‍ ആ മരം നട്ടയാള്‍ക്ക് അതിന് ദൃക്സാക്ഷിയാകേണ്ടിവന്നു. തയ്യില്‍ സുരേന്ദ്രനെന്ന വയോധികനാണ് തന്‍റെ ചെറുപ്പകാലത്ത് നട്ട് പരിപാലിച്ച മരത്തിന്‍റെ ജീവനെടുക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്നത്. യാത്രക്കാര്‍ക്ക് ഭീഷണിയായതോടെയാണ് മരം മുറിച്ചത്.
സുരേന്ദ്രന്‍റെ മനസ് തേങ്ങുന്നുണ്ട്. ഏതാണ്ട് 20 വയസുള്ളപ്പോള്‍ ഏറെ പ്രിയത്തോടെ തൈ നട്ടതായിരുന്നു.ചൊക്ലിയിലെ ഗ്രാമത്തി പള്ളിയ്ക്ക് അടുത്ത് തണലും കുളിരും തന്ന തന്‍റെ സ്വന്തം മരം വീഴുന്ന കാഴ്ച സഹിക്കാവുന്നതായിരുന്നില്ല സുരേന്ദ്രന്.
കുട്ടിക്കാലം തൊട്ട് കണ്ടുവളര്‍ന്ന തണല്‍മരം മുറിച്ചുമാറ്റേണ്ടി വന്നപ്പോള്‍ നാട്ടുകാര്‍ക്കും ഉള്ളിലൊരു നീറ്റല്‍.
അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള മരം പ്രായാധിക്യത്താല്‍ അപകടഭീഷണിയായതോടെയാണ് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്.