pariyaram-e-toilet

TOPICS COVERED

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് പരിസരത്തെ ഇ–ടോയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായി. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മൂന്ന് ടോയ്ലെറ്റുകളാണ് കാടുപിടിച്ച് നശിക്കുന്നത്. 

കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു മൂന്ന് ഇ–ടോയ്‌ലറ്റുകള്‍ പരിയാരം മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ചിരുന്നത്. 12 ലക്ഷത്തോളം രൂപയായിരുന്നു ചിലവ്. ഉപയോഗിക്കപ്പെടാതെ നശിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏതാനും ദിവസം മാത്രമാണ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കപ്പെട്ടതെന്നും പരിപാലിക്കാനാളില്ലാതെ നശിച്ചുവെന്നുമാണ് ആരോപണം.

പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മഴയും വെയിലുമേറ്റ് നശിക്കുന്ന ടോയ്ലെറ്റുകള്‍ ഉപയോഗപ്രദമാക്കണമെന്നാണ് ആവശ്യം. ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാത്തത് കൊണ്ടാണ് നശിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം.

ENGLISH SUMMARY:

Three e-toilets installed near Pariyaram Medical College in Kannur have become unusable due to a lack of maintenance. The facilities were set up by the Kadannappally-Panappuzha Panchayat under the People's Planning Project at a cost of approximately ₹12 lakh. Despite the heavy investment, the toilets functioned for only a few days and are now covered in overgrowth. Locals have demanded immediate intervention from panchayat authorities to restore these essential facilities, while officials claim the lack of public usage led to their deterioration.