കര്‍ണാടക വനത്തില്‍ നിന്നെത്തിയ കാട്ടാനകള്‍ കണ്ണൂര്‍ ചെറുപുഴക്കാര്‍ക്ക് ഭീഷണിയാകുന്നു. മരുതംതട്ടില്‍ പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഏക്കറുകണക്കിന് കൃഷി നശിച്ചതോടെ ദുരിതത്തിലാണ് കര്‍ഷകര്‍.
രാത്രിയിലാണ് കാട്ടാനകളുടെ കാടിറക്കം. ഈ സഞ്ചാരം ചെറുപുഴയിലെ കാര്‍ഷിക മേഖലയില്‍ പതിവായിട്ട് കാലമേറെയായി. കര്‍ഷകര്‍ പലവട്ടം പരാതിക്കെട്ടഴിച്ചിട്ടും സ്ഥിതിയ്ക്ക് മാറ്റമില്ല. ഏറ്റവുമൊടുവില്‍ അഞ്ചുപേരുടെ കൃഷിയിടമാണ് ആനച്ചവിട്ടേറ്റ് ചതഞ്ഞത്. വാഴ, ചേന, ചേമ്പ്, കുരുമുളക്, കപ്പ, കമുക് തുടങ്ങിയവയാണ് നശിപ്പിച്ചവ. കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
കര്‍ഷകരെ മാത്രമല്ല, മറ്റുളളവരുടെയും സ്വൈര്യജീവിതത്തിന് കടുത്ത ആശങ്കയാവുകയാണ് കാട്ടാനകള്‍. വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങളുടെ കുറവാണിതിന് കാരണമെന്ന ആക്ഷേപം ശക്തം. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പ്രതിരോധം ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ അഭ്യര്‍ഥിക്കുന്നത്