എള്ളുകൃഷിയില്‍ നൂറുമേനി വിളവുകൊയ്ത് കണ്ണൂര്‍ പേരൂലിലെ വനിതാ കൂട്ടായ്മ. തരിശുഭൂമിയിലെറിഞ്ഞ വിത്താണ് അന്നപൂര്‍ണ കൂട്ടായ്മയ്ക്ക് അന്നമായി മാറുന്നത്.
മനം നിറച്ച് എള്ളുകൊയ്ത്ത്.. ഒരേക്കര്‍ ഭൂമിയില്‍ അഞ്ചുപേര്‍ ചേര്‍ന്ന് വിത്തെറിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചപോലെ പ്രകൃതി കനിഞ്ഞു. അധ്വാനത്തിന് ഫലം കണ്ടതിന്‍റെ സന്തോഷച്ചിരി അവരുടെ മുഖത്ത്. എരമംകുറ്റൂര്‍ പഞ്ചായത്തിലെ പേരൂല്‍ കിഴക്കേക്കരയിലെ തരിശായിക്കിടന്ന പാടശേഖരമാണ് പെണ്‍കരുത്തില്‍ പച്ചപ്പിന് വഴിമാറിയത്. സിന്ധുവും, കമലാക്ഷിയും, സുജാതയും, ദേവിയും മിനിയും കൊയ്ത്ത് തുടങ്ങി.
കൃഷിവകുപ്പിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് മികച്ച ഫലമുണ്ടായതെന്ന് വനിതാകൂട്ടം പറയുന്നു. വിളവെടുത്ത എള്ള് വില്‍ക്കാനാണിനി നീക്കം. ഒപ്പം കൃഷി തുടരാനും