പരിമിതികളുള്ള ജീവിതം കൊണ്ടും നേട്ടങ്ങളുണ്ടാക്കാമെന്ന് തെളിയിച്ച് കോഴിക്കോട് എലത്തൂരിലെ ഒന്‍പതാം ക്ലാസുകാരി കെ.പി.ഹസ്ബിന. ഡൗൺ സിൻഡ്രോം ബാധിതയായ ഹസ്ബിന അദ്ഭുതപ്പെടുത്തുന്ന ഓർമ്മശക്തികൊണ്ട് രണ്ട് ലോക റെക്കോർഡുകളാണ് ഇതിനകം തന്റെ പേരില്‍ ചേര്‍ത്തത്.
വെറും 2 മിനിറ്റ് 5 സെക്കൻഡ്.25 രാജ്യങ്ങളുടെ ഫ്ലാഗുകൾ, 25 പ്രശസ്ത വ്യക്തികൾ, 23 രാജ്യങ്ങൾ, ഇന്ത്യയിലെ 28 സംസ്ഥാനങ്ങൾ, കേരളത്തിലെ 14 ജില്ലകൾ തുടങ്ങി 115 കാര്യങ്ങളാണ് ഹസ്ബിന തിരിച്ചറിഞ്ഞ് പറഞ്ഞത്. ഈപ്രകടനത്തിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഓഫ് റെകോർഡ് ഹോൾഡർ അംഗീകാരവും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് 2026 ലെ 'ഐ.ബി ആർ അച്ചീവർ അംഗീകാരവും ഹസ്ബിനയെ തേടിയെത്തി.എലത്തൂർ CMC ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹസ്ബിന
ഹസ്ബിനയുടെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെയും അധ്യാപകരുടെയും വലിയ പിന്തുണയാണുള്ളത്. സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്നും ശരിയായ കരുതലും പ്രോത്സാഹനവും നൽകിയാൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്നുമാണ് ഹസ്ബിന സ്വന്തം ജീവിതത്തിലൂടെ നമ്മോട് പറയുന്നത്.