cat-trapped

TOPICS COVERED

മീന്‍ മാര്‍ക്കറ്റിലാണ് താമസമെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഒരു മാസമായി കോഴിക്കോട് കാരപ്പറമ്പ് മത്സ്യമാര്‍ക്കറ്റിലെ  മണികണ്ഠന്‍ പുറംലോകം കണ്ടിട്ട്. രക്ഷപെടാന്‍ ഓടിക്കയറിയ കെട്ടിടം ഇത്ര കുരുക്കാകുമെന്നും  കരുതിയില്ല. താഴെയിറക്കാന്‍ ആരെങ്കിലും മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് മണികണ്ഠന്‍ പൂച്ച. 

 

നാലുനേരവും മുഴുത്ത മീന്‍ കഴിച്ച ജീവിച്ചിരുന്ന മണികണ്ഠന്‍ ഇപ്പോള്‍ ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന ഭക്ഷണത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൃത്യസമയത്ത് ഭക്ഷണം കെട്ടിടത്തിന്റെ മുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന മൃഗസ്നേഹികള്‍ക്ക് എന്തായാലും പിടയ്ക്കുന്ന ഒരു സല്യൂട്ട്. ഒരു ദിവസം പട്ടികൾ കൂട്ടത്തോടെ ഓടിച്ചപ്പോൾ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിലൂടെ കയറി രക്ഷപ്പെട്ടതാണ്. പിന്നെ താഴെയിറങ്ങിയിട്ടില്ല. ആദ്യമൊക്കെ താഴെയിറക്കാൻ കച്ചവടക്കാർ ശ്രമിച്ചെങ്കിലും പേടി കാരണം മണികണ്ഠൻ അടുത്തില്ല. ഒടുവില്‍ കച്ചവടക്കാരും താഴെയിറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ആരെങ്കിലും മുകളില്‍ കയറിയാല്‍ പേടിച്ച് പൂച്ച ഓടിക്കളയും. മീൻ മണമുള്ള മാർക്കറ്റിൽ പഴയപോലെ യഥേഷ്ടം കൂട്ടുകാർക്കൊപ്പം വിഹരിക്കാൻ മണികണ്ഠൻ കാത്തിരിക്കുകയാണ്. പക്ഷെ അതിന് ആരെങ്കിലും തുനിഞ്ഞിറങ്ങണം എന്നുമാത്രം. 

 

വിശപ്പും ദാഹവും സഹിച്ച് കാരപ്പറമ്പിലെ മത്സ്യ മാർക്കറ്റിന് മുകളിൽ അതിജീവനത്തിനായുള്ള പോരാട്ടം തുടരുകയാണ് മണികണ്ഠൻ. 

ENGLISH SUMMARY:

Manikandan cat story highlights the dramatic month-long survival of a stray cat trapped on the roof of the Karaparamba fish market in Kozhikode. Animal lovers and local vendors are now struggling to safely rescue the frightened feline as it survives on thrown food.