melshanthieverest-palakkad

ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളി കല്ലിടപ്പാടം ഇരട്ടമ്പലം ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് യാത്രപോവാന്‍ ഒരാഗ്രഹം. ആ യാത്രച്ചെന്നെത്തിയത് എവറസ്റ്റ് ബേസ് ക്യാംപിലും. കവളപ്പാറ ആലംപ്പള്ളി മനയില്‍ ശ്രീലാല്‍ ആണ് സാഹസികയാത്ര നടത്തിയത്. ആത്മീയതും സാഹസികതയും ചേര്‍ന്നൊരു യാത്ര. എവറസ്റ്റ് ബേസ് ക്യാംപിലെത്തിയപ്പോള്‍ മന്ത്രധ്വനികള്‍ക്കൊപ്പം കണ്ട സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷം കൂടിയായിരുന്നു ശ്രീലാലിന്. തണുപ്പും ദുര്‍ഘട പാതയും കടന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്താന്‍ 14 ദിവസം വേണ്ടിവന്നു.

ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങാതെയിരിക്കാന്‍ പകരം പൂജാരിയെ ഏര്‍പ്പാടാക്കിയായിരുന്നു യാത്ര. തിരിച്ച് ക്ഷേത്രത്തിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും ചോദിക്കാനുള്ളതും യാത്രയെ കുറിച്ചുതന്നെ. 13 വര്‍ഷമായി കല്ലിപ്പാടം  ഇരട്ടമ്പലം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ശ്രീലാല്‍.

ENGLISH SUMMARY:

Sreelal, the head priest (Melshanthi) of Kallidappadam Irattambalam Temple in Shoranur, has captured public attention by successfully completing a trek to the Everest Base Camp (EBC). Hailing from Alampally Mana in Kavalappara, Sreelal spent 14 days navigating treacherous paths and freezing temperatures to reach the base of the world's highest peak. Upon reaching the summit, he filled the mountain air with Vedic chants, blending spirituality with adventure. Despite being the priest for the past 13 years, he meticulously planned his 2026 trip by arranging a substitute to ensure temple rituals continued uninterrupted. His inspiring journey proves that devotion and a passion for adventure can coexist beautifully.