kozhikode-corporation

TOPICS COVERED

കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗം ബഹിഷ്കരിച്ചു യു ഡി എഫ്. ശുചീകരണ തൊഴിലാളികളെ താത്കാലികമായി നിയമിക്കുന്നത് പിൻവാതിൽ നിയമനം വഴിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബി ജെ പി കൗൺസിലർമാർ അജണ്ട കീറി എറിഞ്ഞു.

268 അജണ്ടകളായിരുന്നു യോഗത്തിൽ ഉണ്ടായിരുന്നത്. 22മത്തെ അജണ്ട എത്തിയതോടെ  പ്രതിപക്ഷം ബാനറുമായി പ്രതിഷേധം തുടങ്ങി

 ശുചീകരണം തടസ്സപ്പെടാതിരിക്കാനെന്നപേരിൽ ശുചീകരണ തൊഴിലാളികളെ  പിൻവാതിൽ വഴി നിയമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ  ബാക്കി അജണ്ടകൾ അംഗീകരിച്ചതായി ഭരണപക്ഷം പ്രഖ്യാപിച്ചു. ഭരണപക്ഷം പാസ്സാക്കിയ അജണ്ടകൾ  ചർച്ച ചെയ്യണമെന്നായി യു ഡി എഫ് പ്രതിഷേധം ശക്തമായിട്ടും യോഗം നിർത്തി വയ്ക്കാത്തതിനെതിരെ  ബിജെപി  കൗൺസിലർമാരും പ്രകടനം നടത്തി.

ENGLISH SUMMARY:

Kozhikode Corporation Council faced disruptions as UDF boycotted and BJP protested. The opposition alleged backdoor recruitment in temporary appointments of sanitation workers, leading to a chaotic council meeting.