തുടര്‍ച്ചയായി അഞ്ചാംതവണയും ബൂഫ്ലാഗ് കിട്ടിയ ബീച്ചാണ് കോഴിക്കോട്ടെ കാപ്പാട്. ശുചിത്വവും സുരക്ഷാ സംവിധാനങ്ങളും പരിഗണിച്ചാണ് ഇക്കുറിയും അംഗീകാരം നല്‍കിയതെങ്കിലും കാറ്റുകൊളാന്‍ വരുന്നവര്‍ സൂര്യനസ്തമിക്കുന്നതിന് മുമ്പേ ഇവിടെ നിന്നും പോകേണ്ട അവസ്ഥയാണ്.
ചരിത്ര പ്രാധാന്യമുള്ള കാപ്പാട് കടപ്പുറം ഇപ്പോള്‍ വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്.പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ബീച്ചില്‍ അവധി ദിവസത്തെ വൈകുന്നേരങ്ങള്‍ സഞ്ചാരികളുടെ തിരക്കാവും.
സംസ്ഥാനത്ത് തന്നെ ആദ്യമായി ബ്ലൂഫ്ലാഗ് ലഭിച്ച കടപ്പുറത്ത് സൂര്യനസ്തമിച്ചാല്‍ കഥ മാറും. വഴി വിളക്കുകള്‍ ഒന്നുപോലും തെളിയാത്ത ഇവിടം ഒന്നാകെ ഇരുട്ടില്‍ മുങ്ങും..പെട്ടികടകളിലെ ലൈറ്റ് മാത്രമാണ് ആശ്രയം. പാര്‍ക്കില്‍ മാത്രം ഒന്‍പത് മണിവരെ ഒറ്റപ്പെട്ട ലൈറ്റുകള്‍ ഉണ്ടാകും
തെരുവ്നായക്കള്‍ സഞ്ചാരികളുടെ മേലേക്ക് ചാടി വീണ സംഭവങ്ങളുണ്ടായിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കണമെങ്കില്‍ ഇരുട്ടില്‍ അടുത്ത പെട്രോള്‍ പമ്പ് വരെ നടന്ന് പോകണം. തിരക്കൊഴിഞ്ഞശേഷം കടലോരത്ത് കാറ്റ് കൊണ്ടിരിക്കാന്‍ വരുന്ന നാട്ടുകാരും ഇരുട്ടില്‍ തപ്പും
നൈറ്റ് ലൈഫിനെ പിന്തുണയ്ക്കുന്ന ടൂറിസം വകുപ്പ് ഇത് ഒന്ന് കാണണം. കയ്യിലൊരുവെളിച്ചമില്ലാതെ കാപ്പാട് കടപ്പുറത്ത് കാറ്റു കൊളാനോ ആഘോഷിക്കാനോ ആവാത്ത അവസ്ഥയാണ്.