mahi-bypass

TAGS

തലശേരി - മാഹി ബൈപാസിലെ ടോൾ പ്ലാസ അശാസ്ത്രീയമെന്ന് വ്യാപക പരാതി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ടോൾ പ്ലാസയിൽ വേണ്ടത്ര ടൂൾ ബൂത്തില്ലാത്തത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്. 18 കിലോമീറ്റർ മാത്രം ദൂരമുള്ള പാതയിൽ എന്തിനാണ് ടോൾ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അരനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് തലശേരി - മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തിങ്കളാഴ്ച്ച  രാജ്യത്തിന് സമർപ്പിച്ചത്. അന്നുമുതലെ തുടങ്ങി ടോളിലെ കല്ലുകടി. ഇതൊക്കെയാണ് പ്രശ്നങ്ങൾ 18 കിലോമീറ്ററിൽ എന്തിനാണ് ടോൾ. ആറുവരി പാതയിൽ 4 ടോൾ ബൂത്ത് ഉണ്ടാക്കുന്ന ഗതാഗത കുരുക്ക്. ഇത്ര ധൃതിപ്പെട്ട് എന്തിനാണ് ടോൾ പിരിവെന്നാണ് ചോദ്യം. പല ദിവസങ്ങളിലും  വാക്കേറ്റമാണ് ടോൾ പ്ലാസയിൽ .രോഗികളുമായി എത്തുന്ന വാഹനങ്ങൾ പോലും ടോൾ പ്ലാസയിൽ കുടുങ്ങുകയാണ്.

കണ്ണൂർ ജില്ലയിലെ  മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരവും 45 മീറ്റർ വീതിയുമുള്ളതാണ് തലശേരി -  മാഹി ബൈപാസ് . മുഴപ്പിലങ്ങാട് നിന്ന് ധർമടം, തലശേരി,തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴി അഴിയൂരിലെത്താൻ  വേണ്ടി വരുക 14 മിനുറ്റ്  മാത്രം. യാത്രയ്ക്ക് വലിയ  സൗകര്യം ഒരുങ്ങിയപ്പോഴാണ് ടോൾ ബൂത്ത് വില്ലനാവുന്നത്.. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ടോൾ പ്ലാസയിൽ വേണ്ടത്ര ടൂൾ ബൂത്തില്ലാത്തത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്. 18 കിലോമീറ്റർ മാത്രം ദൂരമുള്ള പാതയിൽ എന്തിനാണ് ടോൾ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അരനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് തലശേരി - മാഹി ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തിങ്കളാഴ്ച്ച  രാജ്യത്തിന് സമർപ്പിച്ചത്. അന്നുമുതലെ തുടങ്ങി ടോളിലെ കല്ലുകടി. ഇതൊക്കെയാണ് പ്രശ്നങ്ങൾ 18 കിലോമീറ്ററിൽ എന്തിനാണ് ടോൾ. ആറുവരി പാതയിൽ 4 ടോൾ ബൂത്ത് ഉണ്ടാക്കുന്ന ഗതാഗത കുരുക്ക്. ഇത്ര ധൃതിപ്പെട്ട് എന്തിനാണ് ടോൾ പിരിവെന്നാണ് ചോദ്യം. പല ദിവസങ്ങളിലും  വാക്കേറ്റമാണ് ടോൾ പ്ലാസയിൽ .രോഗികളുമായി എത്തുന്ന വാഹനങ്ങൾ പോലും ടോൾ പ്ലാസയിൽ കുടുങ്ങുകയാണ്.

കണ്ണൂർ ജില്ലയിലെ  മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരവും 45 മീറ്റർ വീതിയുമുള്ളതാണ് തലശേരി -  മാഹി ബൈപാസ് . മുഴപ്പിലങ്ങാട് നിന്ന് ധർമടം, തലശേരി,തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴി അഴിയൂരിലെത്താൻ  വേണ്ടി വരുക 14 മിനുറ്റ്  മാത്രം. യാത്രയ്ക്ക് വലിയ  സൗകര്യം ഒരുങ്ങിയപ്പോഴാണ് ടോൾ ബൂത്ത് വില്ലനാവുന്നത്.