മലപ്പുറം എടക്കരയിലെ ജനവാസമേഖലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കാട്ടാന ഗുരുതരാവസ്ഥയില്‍ കിടക്കുന്നു. ഡോക്ടര്‍മാരെത്തി മരുന്നു നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.
ജനവസാമേഖലയോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാനയെ കണ്ട നാട്ടുകാര്‍ ഉറക്കത്തിലാണന്നാണ് ആദ്യം കരുതിയത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ തണ്ണിക്കടവ് മുക്കണ്ണന്‍പൊട്ടിയിലാണ് 10 വയസ് പ്രായമുളള പിടിയാനയെ കണ്ടത്. ഡോക്ടര്‍മാരെത്തി മരുന്നു നല്‍കുന്നുണ്ട്. നാട്ടുകാര്‍ ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ഇടക്കിടെ തുമ്പിക്കൈ ഉയര്‍ത്തുകയും കൈകാലുകള്‍ അനക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ല.
ശ്വസകോശത്തിലെ അണുബാധയാണ് രോഗകാരണമെന്നാണ് നിഗമനം. വനം ഉദ്യോഗസ്ഥരും പ്രദേശത്ത് നിരീക്ഷണത്തിനുണ്ട്.