തുഷാരഗിരി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാന ശല്യം രൂക്ഷം

തുഷാരഗിരി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നു.രാത്രിയില്‍ ഇറങ്ങിയ ആന പ്രദേശത്തെ  ഗേറ്റും ബോര്‍ഡുകളും വേലികളും തകര്‍ത്തു. ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് തുഷാരഗുരിയില്‍ എത്തിയിരുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് സഞ്ചാരികള്‍ എത്താതായതോടെയാണ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ആനയിറക്കം പതിവായത്. കാടിറങ്ങിവരുന്ന ആനക്കൂട്ടം ചില ദിവസങ്ങളില്‍ അകത്തെ ഗെയിറ്റും തകര്‍ത്ത് ഉള്ളിലെത്തും. വിഡിയോ സ്റ്റോറി കാണാം. 

വേലികളും ബെഞ്ചും തകര്‍ന്നതിനൊപ്പം തന്നെ വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നുള്ള മുളങ്കാടുകളും ആനകയറിയതിനെത്തുടര്‍ന്ന് നശിച്ചു.സഞ്ചാരികള്‍ക്കുള്ള  മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളിലെ ചിലത് പൂർണമായും തകര്‍ന്നനിലയിലാണ്. കഴിഞ്ഞ ഒരു മാസമായാണ് ആനശല്യം രൂക്ഷമായത്.