കുട്ടമ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിക്കൊമ്പൻ ചരിഞ്ഞു

കോതമംഗലം കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ  ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് കുട്ടിക്കൊമ്പനെ  കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ അപകടത്തിൽപ്പെട്ട് ഒഴുകിയെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ റേഞ്ച് ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആനയുടെ മൃതദേഹം കരക്കെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും