ലോക്ഡൗണിൽ പൂഴ്ത്തിവെപ്പ്; കർശന നടപടിയുമായി അധികൃതര്‍

ലോക്ഡൗണ്‍ കാലത്ത് കണ്ണൂരിലെ ഗ്രാമീണ, മലയോര മേഖലയില്‍ പൂഴ്ത്തിവെപ്പ് വ്യാപകം. ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.   

തളിപ്പറമ്പ് മാര്‍ക്കറ്റിലെ 31 കടകളില്‍ നടത്തിയ പരിശോധനയില്‍ 24 കടകളിലും ക്രമക്കേട് കണ്ടെത്തി. കടകളില്‍ നിന്ന് ഗോഡൊണുകളിലേയ്ക്ക് മാറ്റിയ അരിയടക്കമുള്ളവ പിടിച്ചെടുത്തു. മിക്ക കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. മിക്ക സാധനങ്ങള്‍ക്കും വിലകൂട്ടി വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. പച്ചക്കറികടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. 

ആദ്യഘട്ടത്തില്‍ നടപടിയൊന്നും എടുത്തിട്ടില്ലെങ്കിലും ഇനിയും പൂഴ്ത്തിവെപ്പടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ കടകളിലെ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് സമൂഹ അടുക്കളയ്ക്ക് കൈമാറാനാണ് തീരുമാനം.