സ്റ്റൈപ്പെൻഡ് വൈകുന്നു; പ്രതിഷേധവുമായി ജൂനിയര്‍ റസിഡന്റ് ഡോക്ടർമാർ

സ്റ്റൈപ്പെന്‍ഡ് വൈകുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിഷേധം ആരംഭിക്കുന്നു. ഇതിന്റെ ആദ്യ പടിയായി നാളെ ( ബുധന്‍) പ്രിന്‍സിപ്പളിന്റെ ഒാഫിസിലേക്ക് മാര്‍ച്ച് നടത്തും.  കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ  തീവ്ര പരിചരണ വിഭാഗം ഉള്‍പ്പടെ എല്ലായിടത്തും ജോലി ചെയ്യുന്നവരാണ് ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി.കഴിഞ്ഞ മാസത്തെ സ്റ്റെപ്പെന്‍ഡ് ഇവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പലപ്പോഴായി പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവരെ ബന്ധപ്പെട്ടപ്പോവ്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.ഈ സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്

600 ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരാണുള്ളത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. എന്നാല്‍ സ്റ്റൈപെന്‍ഡ് ഇനിയും വൈകിയാല്‍ കടുത്ത സമരരീതിയിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്