മാനാഞ്ചിറ മൈതാനത്തു നിന്ന് ക്രിക്കറ്റ് ഔട്ട്; മത്സരത്തിന് ഇടമില്ലാതെ കോഴിക്കോട്

കോഴിക്കോട് നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ മൈതാനം ഒരുകാലത്ത് ക്രിക്കറ്റ് മത്സരങ്ങളുടെ കേന്ദ്രമായിരുന്നു. മൈതാനം മാനാഞ്ചിറ സ്ക്വയറായി മാറിയതോടെയാണ് കായികയിനങ്ങള്‍ പുറത്തായത്. ദേശീയതാരങ്ങള്‍ കോഴിക്കോടിന്റെ മണ്ണില്‍ പാഡണിഞ്ഞിറങ്ങിയിട്ടും കാല്‍നൂറ്റാണ്ടായി.  

1994വരെ നഗരത്തിലെ പ്രധാന കളി സ്ഥലമായിരുന്നു മാനാഞ്ചിറ മൈതാനം. പുല്ലു പിടിപ്പിച്ച് മൈതാനം വിശ്രമസ്ഥലമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. ഇതോടെ ക്രിക്കറ്റ് കളിക്കാന്‍ മൈതനാമില്ലാതായി. 

നവീകരണത്തിന്റെ പേരില്‍ അടച്ച കോര്‍പറേഷന്‍ സ്റ്റേഡിയം തുറന്നതോടെ ഫുട്ബോള്‍ മത്സരങ്ങളുടെ പുല്‍ത്തകിടിയായി മാറി.