കാട്ടാനശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട് കൊല്ലങ്കോട് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. മുതലമട, എലവഞ്ചേരി,കൊല്ലങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ വനാതിര്‍ത്തിയോട് േചര്‍ന്നുളള പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങളേറെ. വനംവകുപ്പിന്റെ ഇടപെടല്‍ തേടി നാട്ടുകാര്‍ വനം റേഞ്ച് ഒാഫീലേക്ക് മാര്‍ച്ച് നടത്തി. [<mos><itemID>2</itemID><itemSlug>sot 

കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയപ്പോള്‍ ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് നാട്ടുകാര്‍ കൊല്ലങ്കോട് വനം റേഞ്ച് ഒാഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. ചെമ്മണാംപതി മുതല്‍ പോത്തുണ്ടി വരെയുളള 27 കിലോമീറ്റര്‍ ദൂരത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നു വരുന്ന പ്രദേശത്താണ് കാട്ടാനകളിറങ്ങുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ വരെ ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ എത്തുന്നു. ഇരുട്ടുവീണാല്‍ പുറത്തിറങ്ങാന്‍ പോലും പേടിയാണ്.

    തേക്കിന്‍ചിറ, പൂങ്കയം , ചീളക്കാട് മേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ പത്ത് കാട്ടാനകളിറങ്ങി കൃഷിയിടങ്ങള്‍ ഇല്ലാതാക്കി. ജനതാദള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തവരും വനം ഒാഫീസിലേക്ക് മാര്‍ച്ച് നടത്തി ഉദ്യോഗസ്ഥരോടുളള പ്രതിഷേധം അറിയിച്ചു.