പാചകവാതക ബോട്ടിലിങ് പ്ലാന്റിനെതിരെ പ്രതിഷേധം

മലപ്പുറം ചേളാരി ഐ.ഒ.സിയുടെ പാചകവാതക  ബോട്ടിലിങ്  പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം.പ്ലാന്റിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നത് ജനങ്ങളുട ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ സമരം

പാചകവാതക  ബോട്്ലിങ്  പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റുക. തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആക്ഷന്‍ സമിതി രൂപീകരിച്ച് സമരം തുടങ്ങിയത്.ഇതിന്റെ ഭാഗമായി പ്ലാന്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തി

സുരക്ഷ ഒരുക്കാതെയാണ് പ്ലാന്റിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് പ്രധാന ആരോപണം. 1992 ല്‍ 400 മെട്്രിക് ടണ്‍ സംഭരണശേഷിയോടെ തുടങ്ങിയതൈണേ   പ്ലാന്റ് , പിന്നീട് സംഭരണ ശേഷി പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളെകുറിച്ചും പഠിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം  കഴിഞ്ഞ ആഴ്ച പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.