വയനാട്ടിൽ തകർച്ച നേരിട്ട് കുരുമുളക് കൃഷി

വയനാടിന്റെ സമൃദ്ധിയുടെ പ്രധാനഘടകമായിരുന്ന  കുരുമുളകാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിടുന്നത്. ഉല്‍പാദനം തുടങ്ങിയ 7200 ഹെക്ടര്‍ കുരുമുളകുതോട്ടങ്ങളെയും കാലാവസ്ഥാമാറ്റം തകര്‍ത്തു. കമുക് കൃഷിയുടെ അമ്പത് ശതമാനവും രോഗത്തിന്റെ പിടിയിലായി  ഒന്‍പതിനായിരം ഹെക്ടറിലാണ്   കൃഷി നശിച്ചത്.  

പുല്‍പ്പള്ളി പാടിച്ചിറയിലെ സാജന്‍ കടുപ്പില്‍ ഇങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത് ഈ വള്ളികളുടെ ബലത്തിലായിരുന്നു. മുന്‍തലമുറയുടെ പ്രൗഡികള്‍ തളിര്‍ത്തതും ഇത്തരത്തിലുള്ള വള്ളികളിലാണ്. എന്നാല്‍ അതെല്ലാം കരിഞ്ഞുണങ്ങിക്കിടക്കുകയാണ്.ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്ന് വേരുകള്‍ ചീഞ്ഞ് ഇലകള്‍ ഉണങ്ങി. നാലുവര്‍ഷമായി പരിപാലിച്ച് വിളവെടുക്കാറായ വള്ളികളാണ് നശിച്ചത്. ഉല്‍പാദനം തുടങ്ങിയ 7200 ഹെക്ടറിനെ ബാധിച്ചു. കായ്ക്കാത്ത 1252 ഹെക്ടര്‍ കുരുമുളക് കൃഷിയും പ്രതിസന്ധിയിലായി.. മറ്റ് വിളകള്‍ വിലത്തകര്‍ച്ച നേരിട്ടപ്പോള്‍  കര്‍ഷകരെ ഒരുപരിധിവരെ കൈവിടാതെ കാത്തത് അടയ്ക്കയായിരുന്നു.

പക്ഷെ കരിഞ്ഞുണങ്ങി വീഴുകയാണ് മൂപ്പത്തെത്താ അടയ്ക്ക. മാഹാളിരോഗം ബാധിച്ച കുലകളാണ് എല്ലായിടത്തും. തുടര്‍ച്ചയായി പെയ്ത മഴയാണ് കവുങ്ങിനെ  തകര്‍ത്തത്.  . 979 ലക്ഷത്തിന്റെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. കാപ്പിക്കൃഷിക്കും കനത്തപ്രഹരമാണ്. അറുപത്തേഴായിരത്തി ഇരുന്നൂറ് ഹെക്ടറില്‍ കൃഷി നശിച്ചു. . . ടാപ്പ് ചെയ്യുന്ന  3050 ഹെക്ടര്‍   റബറും  കാലാവസ്ഥാമാറ്റത്തില്‍  മരവിച്ചു നില്‍ക്കുയാണ്.