സമഗ്രതൊഴില്‍ദാന പദ്ധതി; കുപ്പിവെള്ളയൂണിറ്റ് ആരംഭിക്കാനൊരുങ്ങി കോഴിക്കോട് കോര്‍പ്പറേഷന്‍

water-bottle-kozhikode
SHARE

കോഴിക്കോട് കോര്‍പ്പറേഷന്‍റെ സമഗ്രതൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി കുപ്പിവെള്ളയൂണിറ്റ് ആരംഭിക്കും. ഇതോടെ കുപ്പിവെള്ള യൂണിറ്റ് നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ കോര്‍പ്പറേഷനായി കോഴിക്കോട് മാറും. 

വെസ്റ്റ്ഹിലിലാണ് കോര്‍പ്പറേഷന്‍ പ്ലാന്‍റ് നിര്‍മിക്കുക. താമരക്കുളത്തെ വെള്ളം പ്ലാന്‍റിലെത്തിച്ച് ശുദ്ധീകരിച്ച് കുപ്പിവെള്ളം വിപണിയിലെത്തിക്കും.  

തീര്‍ഥം കുടിവെള്ളപദ്ധതിയിലൂടെ നിലവില്‍ കോര്‍പ്പറേഷന്‍ ശുദ്ധജല വില്‍പ്പന നടത്തുന്നുണ്ട്. പ്രതിദിനം 200 ജാര്‍ വെള്ളമാണ് ഇവിടെ നിന്ന് കൊണ്ടുപോവുന്നത്. 

കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. അതുവഴി ഒട്ടെറ വനിതകള്‍ക്ക് പുതിയ തൊഴിലവസരവുമാകും. ഒരു കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 

Kozhikode Corporation is ready to start a water bottling unit

MORE IN NORTH
SHOW MORE