വളാഞ്ചേരി നഗരസഭാ പരിധിയിൽ ഓട്ടോ - ടാക്സി തൊഴിലാളികളുടെ ഹൽത്താൽ

വളാഞ്ചേരി നഗരസഭാ പരിധിയിൽ ഓട്ടോ - ടാക്സി തൊഴിലാളികൾ ഹർത്താൽ നടത്തുന്നു. ദേശീയപാതക്കരികിലെ ഓട്ടോ - ടാക്സി സ്റ്റാൻഡ് നീക്കം ചെയ്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ഗതാഗത കുരുക്ക് പരിഹരിക്കാനാണ് വളാഞ്ചേരി നഗരത്തിൽ നോ പാർക്കിങ് ഏരിയയായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ദേശീയപാതയോരത്തെ ഓട്ടോ _ ടാക്സി സ്റ്റാൻഡുകൾ നീക്കം ചെയ്തത്.ഈ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഹർത്താൽ. സ്വകാര്യ ബസുകൾ തടയാൻ ഹർത്താൽ അനുകൂലികൾ  ശ്രമിച്ചെങ്കിലും പൊലിസ് സംരക്ഷണത്തിൽ ബസുകൾ സർവീസ് നടത്തി.

 കടകൾ അടഞ്ഞു കിടന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് മോട്ടോർ വാഹന കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.സംഘർഷ സാധ്യത കണക്കിലെടുത്ത് വളാഞ്ചേരി ടൗണിൽ പൊലിസ് ക്യാംപു ചെയ്യുന്നുണ്ട്.