മഴയിൽ മുങ്ങി വയനാട്; ജീവിതങ്ങൾ വീണ്ടും ക്യാമ്പുകളിലേക്ക്

മഴക്കെടുതികളിൽ മുങ്ങി വയനാട് ജില്ല. ക്യാമ്പുകളിൽ നിന്നു വീട്ടിലെത്തിയവർ വീണ്ടും ക്യാമ്പുകളിലേക്ക് മടങ്ങുകയാണ്. തലപ്പുഴ കമ്പിപ്പാലത്തിനു സമീപം ഒഴുക്കിൽ ഒരാളെ കാണാതായി. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ 180 സെന്റീമീറ്ററാക്കി ഉയർത്തി. 

ജലനിരപ്പ് ഉയരുന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ മുതൽ ഘട്ടം ഘട്ടമായി ഉയർതുകയാണ്. സമീപത്തുള്ള കുടുംബങ്ങളെ രാത്രിയോടെ മാറ്റിപ്പാർപ്പിച്ചു. ക്യാമ്പുകളിൽ നിന്നും വീട്ടിലേക്ക് തിരിച്ചു പോയ കുടുംബങ്ങൾക്കും ദുരിതമാണ്. വീടുകൾ താമസയോഗ്യമല്ലത്തതിനാൽ ചിലർ ക്യാമ്പിലേക്ക് തന്നെ തിരിച്ചെത്തി 

തലപ്പുഴ കമ്പിപ്പാലത്തിനു സമീപം കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴ ഇടവിട്ട് തുടരുകയാണ്. വൈത്തിരി മാനന്തവാടി താലൂക്കുകളിലാണ് തുടർച്ചയായി ഏഴാം ദിവസവും ദുരിതം. വൈത്തിരി, ആറാം മൈൽ പൊഴുതന എന്നിവിടങ്ങളിൽ  മണ്ണിടിച്ചിൽ തുടരുകയാണ്.