കൗതുകമുയർത്തി മുക്കത്തെ സ്വകാര്യ സ്കൂള്‍ മുറ്റത്ത് വിളഞ്ഞ ഈന്തപഴം

കോഴിക്കോട് മുക്കത്തെ ഇപ്പോഴത്തെ സംസാര വിഷയം  ഈന്തപഴമാണ്. നോമ്പുതുറക്കാനായി  വിദേശങ്ങളില്‍ നിന്നുമെത്തിക്കുന്ന ഈന്തപഴമല്ല. എരഞ്ഞിമാവിലെ സ്വകാര്യ സ്കൂള്‍ മുറ്റത്ത്  വിളഞ്ഞ ഈന്തപഴമാണ് നാട്ടിലെ സംസാര വിഷയം

ഈ കാഴ്ച ഏതെങ്കിലും അറബ് നാട്ടില്‍ നിന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി. കൊല്ലത്തില്‍ ആറു മാസം മഴ പെയ്യുന്ന കോഴിക്കോടിന്റെ മലയോര മേഖലയായ മുക്കം എരഞ്ഞിമാവിലാണ്, കടുത്ത ചൂടില്‍ മാത്രം പൂവിടുന്ന ഈന്തപന വിളവിന് പാകമായിരിക്കുന്നത്.കൊയിലാണ്ടി –എടവണ്ണ സംസാഥാന പാതയോരത്തെ സ്വകാര്യ സ്കൂള്‍ മുറ്റത്താണ്  കൗതുകം നിറച്ച് ഈന്തപന കുലച്ചത്. സൗന്ദര്യവല്‍ക്കരണത്തിനായി വാങ്ങിവച്ച പനയിലാണ് അപ്രതീക്ഷിതാമായി കായ് പിടിക്കുകയായിരുന്നു.

വിപണിയില്‍ കിട്ടുന്ന പഴങ്ങളില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്. ഓർണമെൻറൽ ഡേറ്റ് പാം ഇനത്തിൽ പെട്ട  പനയാണ് ഇവിടെ നട്ടുവളര്‍ത്തുന്നത്. കൗതുകം നേരിട്ട് കാണുന്നതിന് വേണ്ടി നൂറുകണക്കിനാളുകളാണ് ദിവസവും  സ്കൂള്‍ മുറ്റത്ത് എത്തുന്നത്