'ആയുധ'ക്ക് ദേശീയതലത്തിൽ അംഗീകാരം, പിന്നിൽ കുറ്റിപ്പുറംഎൻജിനീയറിങ് കോളജ് വിദ്യാർഥികൾ

കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത സൈനിക വാഹനമായ ആയുധക്ക് ദേശീയതലത്തിൽ അംഗീകാരം. പ്രതിരോധ വകുപ്പിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മന്റ് ഓർഗനൈസേഷൻ നടത്തിയ റോബോട്ടിക് എക്സ്പോയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ആയുധക്കാണ്.  പ്രതിരോധ മേഖലക്ക് ഭാവിയിൽ മുതൽക്കൂട്ടായേക്കാവുന്ന ഈ സൈനിക വാഹനം രൂപകൽപ്പന ചെയ്തത് ഇലക്ട്രിക്കൽ എൻജിനീയറിയറിങ് അവസാന വർഷ വിദ്യാർഥികളാണ്. 

പ്രൊജക്ടിന്റെ ഭാഗമായി സമൂഹത്തിന് ഉപകാരപ്രദമായ എന്തെങ്കിലും നിർമിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് ദിപുവാണ്. സൂരജ്, ഫാരിസ്, അർജുൻ, ബാസിത്, ഫാസില എന്നിവർ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിപുവിനൊപ്പം കൈകോർത്തു. എട്ടു മാസം കൊണ്ടാണ് ആയുധ രൂപകൽപ്പന ചെയ്തത്.സൈനികർക്ക് ആവശ്യമായ യുദ്ധസാമഗ്രികൾ വഹിക്കാനും പരുക്കേൽക്കുന്ന സൈനികരെ തിരികെ സൈനിക ക്യാപിലെത്തിക്കാനും റോബോട്ടിക് വാഹനമായ ആയുധക്ക് കഴിയും.

വജ്രജൂബിലിയുടെ ഭാഗമായി പൂണെയിൽ നടത്തിയ റോബോട്ടിക് എക്സോയിലാണ്  ഒന്നാം സ്ഥാനം ആയുധക്ക് ലഭിച്ചത്.3ഘട്ടങ്ങളിലായിരുന്നു മൽസരങ്ങൾ. ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. ദേശീയ തലത്തിൽ തന്നെ അംഗീകാരം ലഭിച്ചതോടെ  ആയുധയിൽ കൂടുതൽ വിപുലമാക്കാനാണ് വിദ്യാർഥികളുടെ ശ്രമം