ഏയ് ടാക്സി! കോഴികോട് വനിതകൾക്ക് പ്രിയം ഓൺലൈൻടാക്സി

ഓട്ടോ ടാക്സിക്കാരുടെ പ്രതിഷേധങ്ങള്‍ക്കിടയിലും കോഴിക്കോട് നഗരത്തിലെ ജോലിക്കാരായ സ്ത്രീകളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത ഒാണ്‍ലൈന്‍ ടാക്സികളെ തന്നെയാണ്. സുരക്ഷിത യാത്രയെന്നതാണ് ഒാണ്‍ലൈന്‍ ടാക്സി സേവനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത

ടാക്സി സ്റ്റാന്‍ഡില്‍ നിന്നു വിലപേശണ്ട. പോകേണ്ട സ്ഥലം എവിടെയെന്ന് ആവര്‍ത്തിച്ച് ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കില്ലാരും. വാഹനം എത്തേണ്ടയിടത്തുതന്നെയെത്തും. അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരിയായ വിദ്യയെ ഒാണ്‍ലൈന്‍ ടാക്സിയുടെ സ്ഥിരം ഉപഭോക്താവാക്കിയത് മികച്ച സേവനങ്ങള്‍ തന്നെയാണ്.

പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇത്തരം സേവനങ്ങള്‍ നഗരത്തിന്റെ ആവശ്യമാണ്. കാലത്തിന്റെ ആവശ്യമാണ് ഒാണ്‍ലൈന്‍ ടാക്സികള്‍ എന്നു തിരിച്ചറിയുക തന്നെവേണം.