ടൂവീലര്‍ ടാക്സി ആരംഭിക്കാൻ സ്വകാര്യ കമ്പനിയുടെ നീക്കം; തടയിട്ട് മോട്ടോര്‍വാഹനവകുപ്പ്

തിരുവനന്തപുരം നഗരത്തില്‍ ടൂവീലര്‍ ടാക്സി ആരംഭിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതി വാങ്ങാത്തതാണ് കാരണം. അതേസമയം സര്‍ക്കാരിനോട് അനുമതിക്ക് അപേക്ഷിച്ചിരുന്നുെവന്നാണ് ബംഗളൂരു ആസ്ഥാനമായ റാപിഡോ ‍കമ്പനിയുടെ പ്രതികരണം. ശംഖുമുഖത്താണ് ടുവീലര്‍ ടാക്സിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുപ്പതോളം ബൈക്കുകളും ഇതിനായി കമ്പനി തയാറാക്കിയിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വീസ് തടഞ്ഞു. അനുമതി വാങ്ങാത്ത സാഹചര്യത്തില്‍   നിയമവിരുദ്ധമായി മാത്രമേ ഇതിനെ കാണാനാകുവെന്ന് ജോയിന്റ് ആര്‍.ടി.ഒ. 

എന്നാല്‍ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളും ടൂവീലര്‍ ടാക്സിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളതെന്നും  കമ്പനി അധികൃതര്‍ പറഞ്ഞു. ഒാണ്‍ലൈന്‍ ടാക്സി മാതൃകയില്‍ ആപ്ലിക്കേഷനിലൂടെ ടുവീലര്‍ ടാക്സികളുടെ സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ആദ്യത്തെ 15 രൂപയ്ക്ക് മൂന്ന് കിലോമീറ്ററും അതിനുശേഷമുള്ള ഒാരോ കിലോമീറ്ററിനും മൂന്നുരൂപ വീതവുമാണ് നിരക്ക് നിശ്ചയിച്ചിരുന്നത്.