സിപിഐ സമ്മേളനത്തിന് പതാക ഉയര്‍ത്തിയത് ഇ പി മുഹമ്മദാലി

സി പി ഐ സം‌സ്ഥാന സമ്മേളനത്തിന്  മലപ്പുറം ടൗൺ ഹാളിന് മുന്നിൽ പതാക ഉയര്‍ത്തിയത് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ പ്രൊഫസർ ഇ പി മുഹമ്മദാലിയായിരുന്നു. ആവേശകരമായ വരവേല്പായിരുന്നു കൊടിമര പതാക ജാഥകൾക്ക് ലഭിച്ചത്.

മണ്ഡപത്തിൽ നിന്ന് കെ.രാജൻ എം എൽ എ യുടെ നേതൃത്വത്തിൽ കൊണ്ട് വന്ന പതാക അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയാണ് ഏറ്റ് വാങ്ങിയത്.  പട്ടാമ്പി ഇ. പി.ഗോപാലൻ സ്‌മൃതിമണ്ഡപത്തിൽ നിന്നും വി ചാമുണ്ണിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന കൊടിമരം അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ഏറ്റുവാങ്ങി. തുടർന്നായിരുന്നു പതാക ഉയർത്തൽ. വിപ്ലവ ഗായിക പി കെ മേദിനിയെ ചടങ്ങിൽ ആദരിച്ചു.