പ്രവർത്തകർക്കിടയില്‍ ആവേശമായി കനയ്യ മലപ്പുറത്ത്

വിപ്ലവഗാനം പാടിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി ജെ.എന്‍.യു സമരനായകൻ കനയ്യകുമാര്‍ . മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമരജ്വാല പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യകുമാറെത്തിയത്. 

കനയ്യകുമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചതോടെ പരിപാടിക്കെത്തിയ പ്രവര്‍ത്തകരെല്ലാം ഏറ്റുവിളിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമൊപ്പം മുതിര്‍ന്ന നേതാക്കള്‍ക്കും ആവേശമായി. പിന്നാലെ പിന്നാലെ വിപ്ലാഗാനത്തിന്റെ ഈരടികള്‍ പാടി ചുവടുവച്ചു. റെഡ് വളണ്ടിയര്‍മാരും നാടന്‍പാട്ടു പാടാനെത്തിയ സംഘവുമെല്ലാം ഒപ്പം ചേര്‍ന്നതോടെ വേദിയിലും സദസിലുമെല്ലാം വിപ്ലഗാനവും നൃത്തവും നിറഞ്ഞു.

ആവേശത്തിനൊപ്പം അല്‍പം കാര്യവും പറഞ്ഞാണ്  മടങ്ങിയത്. ത്രിപുര തിരഞ്ഞെടുപ്പു നല്‍കുന്ന മുന്നറിയിപ്പും സംഘപരിവാറിനെതിരെ മതേതര ഐക്യമുണ്ടാക്കേണ്ടതിന്റെ ആവശ്യകഥയുമെല്ലാം ബോധ്യപ്പെടുത്തിയായിരുന്നു കനയ്യകുമാറിന്റെ പ്രസംഗം.

MORE IN KERALA