വികസനം രാഷ്ട്രീയ പാർട്ടികളെ തൊടാതെ; മലപ്പുറത്ത് പ്രതിഷേധം

മലപ്പുറത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി മരങ്ങളും പ്രചാരണ ബോര്‍ഡുകളും ഒഴിവാക്കി കച്ചവട സ്ഥാപനങ്ങള്‍ മാത്രം ഒഴിപ്പിച്ചതില്‍ പ്രതിഷേധം. അനധികൃത കയ്യേറ്റം പൊളിച്ചു മാറ്റാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഡ് വികസനത്തിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളും ബോര്‍ഡുകളും പൊളിച്ചു മാറ്റിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മമത കാട്ടിയെന്നാണഅ ആക്ഷേപം. 

കിഴക്കേത്തല മുതല്‍ പൂക്കോട്ടൂര്‍ വരേയുളള ഭാഗമാണഅ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ കയ്യേറ്റങ്ങള്‍ പൊളിച്ച് ക്ലീനാക്കിയത്. കിഴക്കേത്തലയിലെ തട്ടു കടകള്‍ പൊളിച്ചു മാറ്റാന്‍ പലരും രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇത് ഇരട്ടത്താപ്പാണന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടി തുടരും. വഴിയോര കച്ചവടക്കാര്‍ക്ക് എതിരെയുളള നീക്കത്തിന് എതിരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.