പയ്യോളി മേഖലയില്‍ ശുദ്ധ ജലമില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്

കോഴിക്കോട് പയ്യോളി തീരദേശ മേഖലയില്‍ ശുദ്ധ ജലം എത്തിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക്. ഇരുമ്പിന്റെ അംശം പത്തിരട്ടി വരെ അധികമായ ഇവിടുത്തെ കിണറുകളിലെ വെള്ളം ഒരു തരത്തിലും ഉപയോഗിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭ മാര്‍ച്ച് നടത്തും. 

ഈ വീട്ടമ്മയുടെ വാക്കിലുണ്ട് ഇവിടുത്തുകാരുടെ ദുരിതത്തിന്‍റെ ആഴം എത്രത്തോളമെന്ന്. പടിഞ്ഞാറന്‍ പയ്യോളിയിലെ ആയിരത്തിലധികം വീടുകളിലെ കിണറുകളില്‍ മഞ്ഞവെള്ളമാണ്. ഇരുമ്പിന്‍റെ അംശം പത്തിരട്ടിയോളമാണ് അധികം. കക്കൂസും കിണറും തമ്മിലുള്ള അകലം കുറവായതിനാല്‍ ഇക്കോളി ബാക്ടീരിയയുമുണ്ട്. അതിനാല്‍ തന്നെ ഈ വെള്ളം കാര്‍ഷിക ആവശ്യത്തിന് പോലും ഉപയോഗിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. 

 പുല്‍ക്കൊടികൂട്ടം എന്ന പേരില്‍ ഉണ്ടാക്കിയ സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.