കോഴിക്കോട്ടെ പത്രഫൊട്ടോഗ്രഫര്‍മാരുടെ വാര്‍ത്താചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. 35 ഫൊട്ടോഗ്രഫർമാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കണ്ടു മറന്ന ചിത്രങ്ങളല്ല, ഓർമയിൽ സൂക്ഷിച്ചവയാണ് ഒാരോന്നും. വാർത്തക്കൾക്കതീതമായി സംസാരിച്ച ദൃശ്യങ്ങൾ.വയൽ വരമ്പിലെ കാഴ്ചകൾ മുതൽ അയോധ്യയിലെ മണൽത്തരികളിൽ വരെ പതിഞ്ഞ ക്യാമറകൾ. വീണ്ടുമൊരു കൂടിച്ചേരലിൽ ഒാർമയും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുകയാണ് ഒാരോ ചിത്രവും.
കാലിക്കറ്റ് പ്രസ്ക്ലബും ഫൊട്ടോ ജേർണലിസ്റ്റ് ഫോറവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ചിത്ര പ്രദർശനം.