വില്ലേജ് ഒാഫിസിനും ഐ.എസ്.ഒ അംഗീകാരം

Thumb Image
SHARE

വില്ലേജ് ഒാഫിസിനും ഐ.എസ്.ഒ അംഗീകാരം. മലപ്പുറം കാവനൂർ വില്ലേജ് ഒാഫീസിനാണ് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ അംഗീകൃത വില്ലേജ് ഒാഫീസെന്ന നേട്ടം. അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷ്യപത്രം കൈമാറും. 

സർക്കാർ ഒാഫിസുകൾ എങ്ങനെയാവണം എന്നതിന് പുതിയ മാതൃക തീർക്കുകയാണ് കാവനൂർ വില്ലേജ് ഒാഫിസ്.ജനകീയ പങ്കാളിത്തോടെയാണ് വില്ലേജോഫീസിന്റെ മുഖച്ഛായ മാറ്റിയത്. ലഭ്യമാകുന്ന സേവനങ്ങളെകുറിച്ചും ഉദ്യോഗസ്ഥരെ കുറിച്ചുമുള്ള വിശദാശങ്ങൾ വില്ലേജ് ഒാഫിസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.സർക്കാർ ഒാഫിസുകളിലെ സ്ഥിരം കാഴ്ചയായ ഫയലുകളുടെ കൂമ്പാരവും ഇവിടെ ഇല്ല.ഫയലുകൾ ക്രമനമ്പർ അനുസരിച്ച് അലമാരകളിലാണ് സൂക്ഷിക്കുന്നത് 

ഭൂ നികുതി അടക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ഒാൺലൈനായി ചെയ്യാൻ കഴിയും.സേവനങ്ങൾ കൃത്യമായി ലഭിക്കുന്നതിന്റെ സന്തോഷം നാട്ടുകാർക്കുമുണ്ട്. ഒാഫിസ് പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി ക്യാമറകളും ഉണ്ട്.ഒാഫിസ് പ്രവർത്തനങ്ങൾ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും കാണാം.സ്ത്രീ സൗഹൃദ വില്ലേജോഫീസാക്കുന്നതിന്റെ ഭാഗമായി ഫീഡിങ് റൂം ഉൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE