പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 854 വിദ്യാർഥികളും വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർഥികൾ. റെക്കോർഡ് നേട്ടമറിഞ്ഞ് നൂറു കണക്കിന് വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. പത്താംക്ലാസ് പരീക്ഷാഫലം മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഉൽസവത്തിനാണ് കോട്ടൂർ എം.കെ.എം ഹയർസെക്കണ്ടറി സ്കൂൾ സാക്ഷ്യം വഹിച്ചത്. അധ്യാപകരുടേയും വിദ്യാർഥികളുടേയും ഒരു വർഷം നീണ്ട പരിശ്രമമാണ് നേട്ടമുണ്ടാക്കിയത്. സ്കൂൾ മാനേജ്മെന്റും പ്രയത്നത്തിൽ ഒപ്പം നിന്നു.
ഒാരോ വിഷയത്തിലും പഠനത്തിൽ പിന്നിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസ് ഒരുക്കിയാണ് നൂറു ശതമാനം പേരെയും ജയിപ്പിച്ചെടുക്കാനായത്. 64 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചതും പരിശീലനത്തിന്റെ നേട്ടമായി. കഴിഞ്ഞ വർഷവും പരീക്ഷ എഴുതിയ 650 വിദ്യാർഥികളും വിജയിച്ചതിന്റെ റെക്കോർഡും കോട്ടൂർ സ്കൂളിനാണ്. പഠനത്തിൽ മാത്രമല്ല, കലാ, കായിക മൽസരങ്ങളിലും സംസ്ഥാന തലത്തിൽ കോട്ടൂർ സ്കൂള്‍ മുന്നിലുണ്ട്.
Advertisement