thrissur

തൃശൂർ പുള്ള് പാടത്ത് നെൽപ്പാടത്ത് ഞാറ്റടികൾ ഉപയോഗിച്ച് ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂപടങ്ങൾ ഒരുക്കി വ്യത്യസ്തമായ പരീക്ഷണം. കൃഷിയുടെ പെരുമ ഉയർത്തുന്നതിനും കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായി സന്നദ്ധ സംഘടനയായ സി.പി. ട്രസ്റ്റിന്റെ പാടത്താണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ കോട്ടയം സ്വദേശി സുഭാഷാണ് ഈ രൂപകൽപ്പനയ്ക്ക് പിന്നിൽ.

പച്ചവിരിച്ച നെല്‍പാടങ്ങള്‍ക്കു പകരമാണ് ഈ കാഴ്ച. പ്രത്യേക ഇനത്തില്‍പ്പെട്ട നെല്‍വിത്തുകള്‍കൊണ്ട് തയാറാക്കിയ ഞാറ്റടികളാണ് കറുപ്പു നിറത്തിനായി പാടത്തു വിതച്ചത്. ധാരാളം സന്ദർശകർ എത്തുന്ന പുള്ള് പാടത്ത് കാഴ്ചക്കാരുടെ ദൃഷ്ടി പതിയുന്ന വിധത്തിലാണ് ഭൂപടങ്ങൾ ഒരുക്കിയിരിക്കുന്നത്.

പുള്ള് പാടത്തെ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം ഒരു അധിക കാഴ്ചയായാണ് ഈ ഭൂപട കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഈ വേറിട്ട കാഴ്ച കൂടി ആസ്വദിച്ച് മടങ്ങാവുന്നതാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on a unique agricultural art form in Thrissur, where maps of India and Kerala were created using paddy nurseries. This innovative display by the CP Trust highlights traditional farming while attracting numerous visitors to the scenic Pullu fields.